കുട്ടിവനം പദ്ധതിയുമായി സീഡ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ജൈവ കര്‍ഷകനും

Posted By : tcradmin On 11th June 2015


ഇരിങ്ങാലക്കുട: സീഡ് വിദ്യാര്‍ത്ഥികളുടെ കുട്ടിവനം പദ്ധതിക്ക് സഹായവുമായി ജൈവകര്‍ഷകനും. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്.എസ്.എസ്സിലെ സീഡ്-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച കുട്ടിവനം പദ്ധതിയിലാണ് ജൈവ കര്‍ഷകനായ സലിം കാട്ടകത്ത് പങ്കാളിയായിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥലത്താണ് പദ്ധതി തുടങ്ങിയിരിക്കുന്നത്.
വനംവകുപ്പില്‍നിന്നും ലഭിച്ച വ്യക്ഷത്തൈകള്‍ സലിം കാട്ടകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്ഷത്തൈകള്‍ നട്ടു. എ.ആര്‍. രാമദാസ്, പി.എസ്. ദിലീപ്, വി.വി. ഇസ്മാലി തുടങ്ങിയവര്‍ സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, വി. ജോബിന്‍ ജോസ്, അകീഷ്മ കെ.എ, മായ വി.എം, അഞ്ജലി എം.ആര്‍, മിഥുന്‍ എം.എം, ആദര്‍ശ് കെ.എസ്, ശ്രീരാഗ് എന്നിവര്‍ നേതൃത്വം നല്‍കി.