നെടുങ്കണ്ടം: ഒന്നരയേക്കറില്‍ നക്ഷത്രവനവും നാടന്‍ ഫലവൃക്ഷത്തോട്ടനിര്മ്മാണവുമായി നെടുങ്കണ്ടം പഞ്ചായത്ത് യു.പി.സ്കൂളിലെ 'മാതൃഭൂമി സീഡ്' ക്ലബ്ബ് അംഗങ്ങള്‍. ജൈവവൈവിധ്യബോര്ഡുമായി സഹകരിച്ച് 20 ഇനം നാടന്‍ ഫലവൃക്ഷങ്ങളാണ് കുട്ടികള്‍ നടുന്നത്. ഇടുക്കി സാമൂഹ്യ വനവത്കരണ വിഭാഗമാണ് നക്ഷത്രവനം സ്കൂളിന് ലഭ്യമാക്കിയത്. ഒഴിവുസമയങ്ങളിലാണ് കുട്ടികള്‍ ഇതിന്റെ പണികള്‍ നടത്തുന്നത്. ജൂലായ് ആദ്യവാരത്തോടെ പൂര്‍ത്തിയാക്കും. നക്ഷത്രവനത്തിന്റെയും ഫലവൃക്ഷത്തോട്ടത്തിന്റെയും നിര്മ്മാേണാദ്ഘാടനം ഹെഡ്മിസ്ട്രസ് കെ.സി.ഏലിയാമ്മ, പി.ടി.എ. പ്രസിഡന്റ് സജിമോന്‍ എന്നിവര്‍ നിര്‍വഹിച്ചു. സീഡ് ക്ലബ്ബ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ്, അധ്യാപകരായ സുരേഷ്കുമാര്‍, മിഷാല്‍, കെ.സുധ, റിഞ്ചു, ബേബി ബെനില എന്നിവര്‍ നേതൃത്വം നല്കുന്നു