പത്തനംതിട്ട: പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ ഏഷ്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ മാതൃഭൂമി 'സീഡ്' വിജയകരമായ ഏഴാം വര്‍ഷത്തിലേക്ക്. ഇക്കൊല്ലത്തെ സീഡ് പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച പൂഴിക്കാട്ട് ഗവ. യു.പി.സ്‌കൂളില്‍ നടക്കും. വനംവകുപ്പ് ജില്ലാ ഓഫീസര്‍ ടി.പ്രദീപ്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 2015-16 സീഡ് പ്രവര്‍ത്തനോദ്ഘാടനം, കഴിഞ്ഞ വര്‍ഷത്തെ ജെം ഓഫ് സീഡ് പുരസ്‌കാരജേതാവ്, സി.അനൂപ് നിര്‍വഹിക്കും. മാതൃഭൂമി പ്രത്യേക ലേഖകന്‍ ടി.അജിത്കുമാര്‍ അധ്യക്ഷതവഹിക്കും. ഫെഡറല്‍ ബാങ്ക് കുളനട ബ്രാഞ്ച് ചീഫ് മാനേജര്‍ ജിജി സാറാമ്മ ജോണ്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജ പി.കുരുവിള, പന്തളം എ.ഇ.ഒ. എന്‍.പ്രഭാകുമാരി, പി.ടി.എ. പ്രസിഡന്റ് ടി.എസ്.രാധാകൃഷ്ണന്‍, പ്രഥമാധ്യാപകന്‍ ടി.ഗോപിനാഥന്‍പിള്ള, മാതൃഭൂമി ഡെപ്യൂട്ടി മാനേജര്‍ ബിസ്സിനസ് ഡെവലപ്‌മെന്റ് കെ.ജി.നന്ദകുമാര്‍ ശര്‍മ്മ എന്നിവര്‍ പ്രസംഗിക്കും. അന്താരാഷ്ട്ര മണ്ണ് വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പ്രകൃതിക്കൊരു കൈയൊപ്പ്' പരിപാടിയും ഡി.എഫ്.ഒ. ഉദ്ഘാടനം ചെയ്യും.