പറക്കോട്: ഇത് എന്റെ നന്മ മരം.എന്റെ ആദ്യ സ്‌കൂള്‍ ദിനത്തിന്റെ ഓര്‍മ്മയ്ക്കായി കിട്ടിയ ഈ മരത്തെ ഞാന്‍ നട്ടുവളര്‍ത്തി വലുതാക്കും. സ്‌കൂള്‍ ജീവിതത്തെ ചന്ദന സുഗന്ധമുള്ളതാക്കി മാറ്റുന്നതിന് നവാഗതര്‍ക്ക് പ്രചോദനം നല്കിയാണ് പറക്കോട് പി.ജി.എം. ബോയ്‌സ് (അമൃതാ)സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് സ്‌കൂളിലേക്ക് സ്വീകരിച്ചത്.സംസ്ഥാന വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഒപ്പം മറ്റ് പതിനേഴിനം വൃക്ഷത്തൈകള്‍ കൂടി കുട്ടികള്‍ക്ക് വിതരണം ചെയ്തു. നമ്മള്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ദൂഷ്യവശങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ബോധവത്കരണത്തിലൂടെ വീടിനെയും നാടിനെയും ഹരിതാഭമാക്കുന്നതിനുമായിട്ടാണ് സുഗന്ധം പരത്തുന്ന ചന്ദനമര തൈകളുമായി മാതൃഭൂമി സീഡ് ക്ലബ്ബ് എത്തിയത്. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് നവാഗത വിദ്യാര്‍ഥി ശബരിക്ക് ചന്ദനമരെത്തെ നല്കിയാണ് ഉദ്ഘാടനം നടത്തിയത്. സ്‌കൂള്‍ പ്രേേവശാത്സവം പി.ടി.എ. പ്രസിഡന്റ് ശാസ്താമഠം ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ആര്‍. മധുസൂദനന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോ- ഓര്‍ഡിനേറ്റര്‍ ജി.മനോജ്, പറക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം മനു തയ്യില്‍, എം.അജികുമാര്‍,വി.ടി.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.