ഹൃദയശുദ്ധിയുള്ളവരുടെ കൂട്ടായ്മയാവണം റസിഡന്റ്‌സ് അസോസിയേഷനുകള്എസ്.ശശികുമാര്

Posted By : klmadmin On 12th May 2015


 

പെരുമ്പുഴ: റസിഡന്റ്‌സ് അസോസിയേഷനുകള് ഹൃദയശുദ്ധിയുള്ളവരുടെ കൂട്ടായ്മയായി മാറണമെന്ന് കൊല്ലം റൂറല് എസ്.പി. എസ്.ശശികുമാര് അഭിപ്രായപ്പെട്ടു. പെരുമ്പുഴ സ്‌നേഹ റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം. 
ഇന്റര്‌നെറ്റും മൊബൈലും കുട്ടികള് ഉപയാഗിക്കുമ്പോള് അതിന്മേലുള്ള നിയന്ത്രണവും നിരീക്ഷണവും രക്ഷാകര്ത്താക്കള്ക്ക് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
. അസോസിഷേന് പരിധിയിലെ ഉറവിട മാലിന്യസംസ്‌കരണ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുവര്ണ പൈപ്പ് കമ്പോസ്റ്റ് നല്കിക്കൊണ്ട് നിര്വഹിച്ചു.
മാതൃഭൂമി സീഡും റാപ്പിഡ് കുണ്ടറ മേഖലയും ചേര്ന്ന് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പള്ളൂര് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സാം വര്ഗ്ഗീസ് നിര്വഹിച്ചു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങള് ശേഖരിച്ച് സംസ്‌കരണത്തിന് നല്കുകയും ചെയ്യുന്ന മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് പദ്ധതിയില് എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇളമ്പള്ളൂര് പഞ്ചായത്ത് അംഗങ്ങളായ എസ്.ഡി.അഭിലാഷ്, സിന്ധു ഗോപന്, റാപ്പിഡ് കൊല്ലം റൂറല് പ്രസിഡന്റ് കെ.ആര്.ജയചന്ദ്രന്, കുണ്ടറ മേഖലാ കണ്വീനര് എം.എസ്.റഹിം, എ.കെ.ഷറഫുദ്ദീന്, എന്.വാസുദേവന് തുടങ്ങിയവര് സംസാരിച്ചു.