'ലവ് പ്ലാസ്റ്റിക്': പ്ലാസ്റ്റിക്കുകള്‍ കൈമാറി

Posted By : knradmin On 22nd April 2015


 

 
കൂത്തുപറമ്പ്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള 'ലവ് പ്ലാസ്റ്റിക്' പ്ലാസ്റ്റിക് ശേഖരണയജ്ഞത്തില്‍ വിവിധ സ്‌കൂളുകളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സംസ്‌കരണത്തിനായി കൈമാറി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ നടന്നു.
പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി പ്ലാസ്റ്റിക് മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസിന് കൈമാറി. 
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ കുന്നുമ്പ്രോന്‍, മാതൃഭൂമി സീഡ് പ്രതിനിധികളായ സി.സുനില്‍കുമാര്‍, പി.കെ.ജയരാജ്, ആന്‍മരിയ ഇമ്മാനുവേല്‍, ബിജിഷ ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലും നിര്‍മലഗിരി, എസ്.എന്‍., മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ്. കോളേജുകളിലും 'ലവ് പ്ലാസ്റ്റിക്' പദ്ധതി നടപ്പാക്കുന്നുണ്ട്. നാലായി തരംതിരിച്ച് ശുചിയാക്കിയ  പ്ലാസ്റ്റിക്കുകള്‍ മുഴപ്പിലങ്ങാട്ടെ ന്യൂ സ്റ്റാര്‍ പോളിമേഴ്‌സിലാണ് സംസ്‌കരിക്കുന്നത്. 
രണ്ടര ക്വിന്റല്‍ പ്ലാസ്റ്റിക്കാണ് ഈ വര്‍ഷം രണ്ടാംഘട്ടത്തില്‍ ശേഖരിച്ചത്.