കാടിനെ അറിഞ്ഞ് സീഡ് ക്ലബ്ബ് പഠനക്യാമ്പ്‌

Posted By : pkdadmin On 21st March 2015


 ചെര്‍പ്പുളശ്ശേരി: പ്രകൃതിയെ അറിയാന്‍ ധോണി വനമേഖലയില്‍ സീഡ് ക്ലബ്ബ് ഒരുക്കിയ പഠനക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി. അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, ദേശീയ ഹരിതസേന എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 
വനംവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ എം. രവികുമാര്‍, ബീറ്റ് ഓഫീസര്‍ അമീര്‍ഹുസൈന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ കെ.ആര്‍. വേണുഗോപാലന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. അജിത്ത്, കെ.ടി. മുരളീധരന്‍, എം.പി. അനില്‍കുമാര്‍, സി. മുഹിനുദ്ദീന്‍, ഐ.ടി. പ്രസാദ്, വിഷ്ണുപ്രസാദ്, ടി. വൈശാഖ്, എസ്. ലക്ഷ്മി, സി. സുനന്ദ, എ. പ്രീത എന്നിവര്‍ പ്രസംഗിച്ചു.