കൊട്ടാരക്കര: അസുഖബാധിതരായ മക്കള്‍ക്കൊപ്പം ജീവിതം തള്ളിനീക്കാന്‍ ബുദ്ധിമുട്ടുന്ന അമ്മയ്ക്ക് കടലാവിള കാര്‍മ്മല്‍ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് തണലാകുന്നു.
വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ.യും ചേര്‍ന്ന് സമാഹരിക്കുന്ന തുകയാണ് നെല്ലിക്കുന്നം സ്വദേശിനി ഓമനയമ്മയ്ക്ക് എല്ലാ മാസവും നല്‍കുന്നത്. രക്ഷാകര്‍ത്തൃസമിതിയാണ് പെന്ഷന് അര്‍ഹയായ വൃദ്ധമാതാവിനെ കണ്ടെത്തിയത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊട്ടാരക്കര പഞ്ചായത്ത് അംഗം ജോളി പി.വര്‍ഗ്ഗീസ് പെന്ഷന് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.അനില്‍കുമാര്‍ അധ്യക്ഷനായി.
മാനേജര്‍ ജോണ്‍ യേശുദാസ്, പ്രിന്‍സിപ്പല്‍ സി.എ.ബീന, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്.ശാലിനി, വി-ഹെല്‍പ്പ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ മോളിക്കുട്ടി, എം.എല്‍.ജയശ്രീ, ആര്.സിന്ധു, ബി.ഐ.ശ്രീകുമാരി, പി.ടി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.