ചെര്‍പ്പുളശ്ശേരി: തൂതപ്പുഴയിലെ കാളികടവില്‍ അനധികൃത മണല്‍ വാരലിനെതിരെ ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്സിലെ സഞ്ജീവനി സീഡ് ക്ലബ്ബ് അംഗങ്ങള്‍ ഒറ്റപ്പാലം സബ് കളക്ടര്‍ പി.ബി. നൂഹിന് നിവേദനം നല്കി. നിയന്ത്രണമില്ലാത്ത മണല്‍വാരല്‍ മൂലം പുഴയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് നീരൊഴുക്ക് കുറഞ്ഞ് പുല്ലും കാടും നിറഞ്ഞ് നശിച്ചുകൊണ്ടിരിക്കുകാണ്. സമീപപഞ്ചായത്തുകളുടെയെല്ലാം കുടിവെള്ളസ്രോതസ്സാണ് തൂതപ്പുഴയിലെ കാളികടവ്. കാളികടവിലെ മണല്വരലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.