പാലക്കാട്: മാതൃഭൂമി വിദ്യയും കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി ലോക നാളികേര ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. 'എന്റെനാട്, എന്റെതെങ്ങ്' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കഥ-കവിത രചനാ മത്സരങ്ങളിലെ വിജയികള്‍ക്കാണ് വെള്ളിയാഴ്ചചേര്‍ന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്. യു.പി., ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായിട്ടായിരുന്നു മത്സരങ്ങള്‍.
മാതൃഭൂമി പാലക്കാട് ഡെപ്യൂട്ടി എഡിറ്റര്‍ ടി. അരുണ്‍കുമാറിന്റെ അധ്യക്ഷതയില്‍ പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ പി. വിനോദ്കുമാര്‍ സമ്മാനങ്ങള്‍ നല്‍കി.
കഥാകൃത്തും മാതൃഭൂമി ചീഫ് ലൈബ്രേറിയനുമായ കെ. രഘുനാഥന്‍, പാലക്കാട് ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. രാഗേഷ് എന്നിവര്‍ സംസാരിച്ചു.
മത്സരവിജയികള്‍
ഹൈസ്‌കൂള്‍/ഹയര്‍സെക്കന്‍ഡറി വിഭാഗം കവിതാരചന
1. വി.പി. കീര്‍ത്തന, സെന്റ് ഡൊമിനിക് ഇ.എം.എച്ച്.എസ്.എസ്., ശ്രീകൃഷ്ണപുരം. 2. മിഥുന്‍ എസ്., ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുത്തനൂര്‍. 3. കെ. പ്രിയ, എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസ്., പുലാപ്പറ്റ. 4. കെ. ശ്രീകല, സെന്റ് ഡൊമിനിക് ഇ.എം.എച്ച്.എസ്.എസ്., ശ്രീകൃഷ്ണപുരം. 5. അനീസ് മുഹമ്മദ്, അനങ്ങനടി എച്ച്.എസ്.എസ്., ഒറ്റപ്പാലം.
കഥാരചന: 1. ആര്‍ദ്ര പി. ഗോപിനാഥ്, കല്ലടി എച്ച്.എസ്.എസ്., മണ്ണാര്‍ക്കാട്. 2. ബി. അനഘ, 3. സി.ആര്‍. പുണ്യ (ഇരുവരും എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസ്., പുലാപ്പറ്റ). 4. എസ്. അഭയ് കൃഷ്ണ, ജി.ബി.എച്ച്.എസ്.എസ്., നെന്മാറ. 5. ഫഹീം മുഹമ്മദ്, പുളിയപ്പറമ്പ് എച്ച്.എസ്.എസ്.
യു.പി. വിഭാഗം കവിതാരചന
1. കെ. സ്‌നേഹ, എ.യു.പി.എസ്., കീഴൂര്‍
2. വി. മന്യ, ജി.യു.പി.എസ്., നന്ദിയോട്.
3. എം. ശ്രീഹരി, ശബരി എച്ച്.എസ്. പള്ളിക്കുറുപ്പ്.
4. ആര്‍. രശ്മി, ജി.യു.പി.എസ്. നന്ദിയോട്.
5. അന്‍സില ഹന്നത്ത്, എന്‍.എന്‍.എന്‍.എം.യു.പി.എസ്., ചെത്തല്ലൂര്‍.
കഥാരചന:
1. എം. അമൃത, ഡി.എം.യു.പി.എസ്., എലവഞ്ചേരി.
2. പി. വിഷ്ണു, ജി.എച്ച്.എസ്.എസ്., വെള്ളിനേഴി.
3. ശ്രീലക്ഷ്മി അഞ്ജന, 4. ആര്‍. അക്ഷയ (ഇരുവരും കേന്ദ്രീയ വിദ്യാലയ ഒന്ന് പാലക്കാട്).