കോട്ടയം: 'എന്റെ നാട് എന്റെ തെങ്ങ് ' പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Posted By : ktmadmin On 21st February 2015


കോട്ടയം: നാളികേരദിനത്തിന്റെ ഭാഗമായി മാതൃഭൂമി വിദ്യയും സി.ഡി.ബി യും ചേര്‍ന്ന് നടത്തിയ എന്റെ നാട് എന്റെ തെങ്ങ് മത്സരത്തിലെ കോട്ടയം ജില്ലയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ വി.ജയശ്രീ വിതരണം ചെയ്തു. മാതൃഭൂമി കോട്ടയം ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജോര്‍ജ് പൊടിപ്പാറ ആശംസ നേര്‍ന്നു. മാതൃഭൂമി ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ടി.സുരേഷ് സ്വാഗതവും സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ജസ്റ്റിന്‍ ജോസഫ് നന്ദിയും പറഞ്ഞു.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ട്രോഫി, കാഷ് അവാര്‍ഡ് എന്നിവയാണ് സമ്മാനമായി നല്‍കിയത്. കവിത, കഥ/അനുഭവക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ സംസ്ഥാനത്ത് നാലായിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു.