ജൈവ പച്ചക്കറിക്കൃഷി വിളവെടുത്തു

Posted By : pkdadmin On 16th February 2015


 ആനക്കര: സ്വാമിനാഥ വിദ്യാലയത്തില്‍    സീഡ് ക്ലബ്‌  ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി. ആനക്കര കൃഷിഭവന്റെ നേതൃത്വത്തിലാണ് സ്‌കൂളില്‍ ജൈവ പച്ചക്കറിക്കൃഷി നടത്തുന്നത്. ആനക്കര പഞ്ചായത്ത് പ്രസിഡന്റ് എന്‍. കാര്‍ത്ത്യായനി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ അധ്യക്ഷനായി. 
അബ്ദുല്‍ലത്തീഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. ഉണ്ണിക്കൃഷ്ണന്‍, വത്സല വിശ്വനാഥന്‍, ഷറഫുദ്ദീന്‍, ഷാജി, മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. 40 സെന്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്. ചീര, കാബേജ്, തക്കാളി, ക്വാളിഫ്‌ലവര്‍, വഴുതിന, മുളക്, കുമ്പളം തുടങ്ങിയ പച്ചക്കറികളാണ് കൃഷിചെയ്യുന്നത്.