കണ്ണൂര്‍: കാല്‍ടെക്‌സ് കവലയില്‍ അങ്കോലമരത്തില്‍ ആണിയടിച്ചുവെച്ച ട്രാഫിക് പോലീസിന്റെ ബോര്‍ഡ് സീഡ് അംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നീക്കി.
മരത്തില്‍ ആണിയടിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് സീഡ് അംഗങ്ങള്‍ നേടിയ കോടതിവിധി ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിലേയും ആനയിടുക്ക് എച്ച്.ഐ.എസ്. സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ ട്രാഫിക് എസ്.ഐ.ക്ക് പരാതി നല്കിയത്. പരാതി കിട്ടിയ ഉടന്‍തന്നെ എസ്.ഐ. ഷാജി പട്ടേരി ബോര്‍ഡ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്കി. കക്കാട് അമൃത വിദ്യാലയത്തെ പ്രതിനിധീകരിച്ച് നികേത മനോജ്, അനിരുദ്ധ് സി.വി., സംയുക്ത . എസ്., സീഡ് കോ ഓര്‍ഡിനേറ്റര്‍ മായ പ്രഭാകരന്‍, സ്വര്‍ണലത എം. എന്നിവരും എച്ച്.ഐ.എസ്സിനെ പ്രതിനിധീകരിച്ച് സഹല്‍ സിറാജുദ്ദീന്‍, മുനീര്‍.എ., നിഹാല്‍ നൗഷാദ്, അഫ്‌ന അഷ്‌റഫ്, റഷ പി.എം., സീഡ് കോ ഓര്‍ഡിനേറ്റര്‍ സഫ്രീന ബഷീര്‍, പ്രിയങ്ക രാജേഷ് എന്നിവരാണ് പരാതി നല്കിയത്. ഏറെ ഭീഷണി നേരിടുന്നതാണ് കാല്‍ടെക്‌സിലെ അപൂര്‍വ അങ്കോലമരങ്ങള്‍.