പ്രകൃതിസംരക്ഷണത്തിലൂന്നി സീഡ് ശില്പശാല

Posted By : klmadmin On 3rd August 2013


ചാത്തന്നൂര്‍: പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയും ഭക്ഷണം പാഴാക്കുന്നതിന്റെ ദുരന്താനുഭവങ്ങളും പങ്കുവച്ച് മാതൃഭൂമി സീഡ് ശില്പശാല. ചാത്തന്നൂര്‍ ശ്രീനാരായണ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സീഡ് വളന്റിയര്‍മാര്‍ക്കായി ശില്പശാല സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ പരിസ്ഥിതി-സാമൂഹിക അവബോധത്തിന്റെ നേര്‍ക്കാഴ്ചയായി ശില്പശാല മാറി. മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ്, സീഡ് എക്‌സിക്യൂട്ടീവ് ഷെഫീക്ക് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബി.ബി.ഗോപകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എച്ച്.അഭിലാഷ്, മാതൃഭൂമി ലേഖകന്‍ പ്രദീപ് ചാത്തന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. സീഡ് ക്ലബ് അംഗങ്ങളായ ഫാത്തിമ സ്വാഗതവും സന്ദീപ് നന്ദിയും പറഞ്ഞു.