കാസര്‌കോട്: തണ്ണീര്ത്തടങ്ങള്‍ സംരക്ഷിക്കാനുള്ള ആഹ്വാനവുമായി കുട്ടികള് മൊഗ്രാല് പുഴയുടെ തീരത്ത് ഒത്തുകൂടി. മൊഗ്രാല്‍പുത്തൂര് ഗവ. ഹയര് സെക്കന്ഡറി സ്‌കൂള് സീഡ്‌വനംഇക്കോ ക്ലബ്ബുകളാണ് തണ്ണീര്ത്തട സംരക്ഷണ ദിനാചരണം നടത്തിയത്. തണ്ണീര്ത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം ഓര്മപ്പെടുത്തിയും മാലിന്യപൂരിതമാകുന്ന മൊഗ്രാല്പുഴയെ സംരക്ഷിക്കാനുള്ള സന്ദേശമുയര്ത്തിയും പുഴയിലേക്ക് നൂറോളം കടലാസുതോണികളിറക്കി. പിന്നീട് വിദ്യാര്ഥികള് പ്രതിജ്ഞയെടുത്തു. കാസര്‌കോട് ഗവ. കോളേജിലെ സസ്യശാസ്ത്രവിഭാഗത്തിലെ കെ.വി.അസ്ലം ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന് ഡി.മഹാലിംഗേശ്വരരാജ് അധ്യക്ഷതവഹിച്ചു. സെക്ഷന് ഫോറസ്റ്റ് ഓഫീസര് എന്.വി.സത്യന്, സി.വി.സുബൈദ, പി.എ.നളിനി എന്നിവര് സംസാരിച്ചു. പി.വേണുഗോപാലന് സ്വാഗതവും ടി.എം.രാജേഷ് നന്ദിയും പറഞ്ഞു.