കൊല്ലങ്കോട്: പല്ലശ്ശന വി.ഐ.എം. ഹൈസ്കൂള്‍ സീഡ് വിദ്യാര്‍ഥികള്‍ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിനായി സ്വരൂപിച്ച 5000 രൂപയുടെ സഹായനിധി ആരോഗ്യവകുപ്പിന് കൈമാറി. സ്കൂള്‍ അസംബ്ലൂയില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പ്രഭാകരനില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിന്ദു തുക ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ഉഷാദേവി, പ്രധാനാധ്യാപകന് പ്രസന്നകുമാരി, എന്‍.സി.സി. അധ്യാപകന് വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു.