കട്ടപ്പന: വാഴവര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സീഡ് ക്ലബിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സമ്മ ജോസഫ് നിര്‍വഹിച്ചു. പച്ചക്കറിവിത്ത് വിതരണം ഉദ്ഘാടനവും ചെയര്‍പേഴ്‌സണ്‍ നടത്തി.
കാര്‍ഷികസംസ്‌കാരത്തെ തകര്‍ച്ചയില്‍നിന്ന് കൈപിടിച്ചുയര്‍ത്താന്‍ പുതിയ തലമുറ ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ജലവും ഭക്ഷണവും മണ്ണും ജീവനും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നന്മയും സ്‌നേഹവും വിളയുന്ന വിത്തുകളായി മാറാന്‍ മനസ്സുള്ളവരാവട്ടെ എല്ലാ കുട്ടികളുമെന്ന് ആന്‍സമ്മ ജോസഫ് പറഞ്ഞു.
സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.അഭയദേവ് ക്ലബ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് മോനി ഉമ്മന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് ടോമി ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി നെയ്‌സി ജോസഫ്, ബിന്ദു ജസ്റ്റീന എന്നിവര്‍ സംസാരിച്ചു.
സീഡ് റിപ്പോര്‍ട്ടര്‍ വിജയ് ഹരിബുദ്ധ സ്വാഗതവും ജൂബിമോള്‍ ജോസ് നന്ദിയും പറഞ്ഞു.