വടക്കേവിള എസ്.എന്.പബ്‌ളിക് സ്‌കൂളില് സീഡ് ക്‌ളബ്ബും കൃഷിഭവനും ചേര്ന്ന് നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ് എസ്.ആര്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: വടക്കേവിള എസ്.എന്.പബ്‌ളിക് സ്‌കൂളില് മാതൃഭൂമി സീഡ് ക്ലബ്ബും വടക്കേവിള കൃഷിഭവനും ചേര്ന്ന് നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ആവേശകരമായി. കേരള സര്ക്കാരിന്റെ സമഗ്രപച്ചക്കറിക്കൃഷി വികസനപദ്ധതി പ്രകാരം വടക്കേവിള കൃഷിഭവനില്‌നിന്ന് നല്കിയ വിത്തും പച്ചക്കറിത്തൈയും നട്ട് ജൈവവളപ്രയോഗത്തിലൂടെയാണ് കൃഷി ചെയ്തത്.
വിളവെടുപ്പുത്സവം കോര്പ്പറേഷന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സണ് എസ്.ആര്.ബിന്ദു ഉദ്ഘാടനം ചെയ്തു. എസ്.എന്.എഡ്യൂക്കേഷന് സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാര് അധ്യക്ഷനായിരുന്നു.
എസ്.എന്.പബ്‌ളിക് സ്‌കൂള് പ്രിന്‌സിപ്പല് മോന്‌സി എബ്രഹാം, വടക്കേവിള കൃഷി ഓഫീസര് സ്മിത, അസി.കൃഷി ഓഫീസര് ശെല്വരാജ്, അക്കാദമിക് കമ്മിറ്റി കണ്വീനര് പ്രൊഫ. ജയപാലന്, പി.ടി.എ. പ്രസിഡന്റ് ഡോ. ജയകുമാര്, ഇന്‌സൈറ്റ് ഡയറക്ടര് ഡോ. വിനയകുമാര്, വൈസ് പ്രിന്‌സിപ്പല്‍ ലുലു സുഗതന്, മാതൃഭൂമി സീഡ് പ്രതിനിധി ശ്രീഷ്‌കുമാര് എസ്., സീഡ് കോഓര്ഡിനേറ്റര് സീനാദേവി പി.എസ്. എന്നിവര് സംസാരിച്ചു.