സീഡ് അംഗങ്ങള്‍ കൃഷിചെയ്ത പച്ചക്കറികള്‍ വിളവെടുത്തു

Posted By : tcradmin On 4th February 2015


മണ്ണുത്തി: വി.വി.എസ്. ഹൈസ്‌കൂളില്‍ 35 കിലോ കാബേജും 45 കിലോ കോളിഫ്ലവറും വിളവെടുത്തു.
മത്തനും കുമ്പളവും കപ്പയും ചുരയ്ക്കയും നേന്ത്രനും ചീരയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറിയുടെ വിളവെടുപ്പ് മേയര്‍ രാജന്‍ ജെ.പല്ലന്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ചാമേലി മേനോന്‍, കൗണ്‍സിലര്‍ എം.കെ. വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
ഒല്ലൂക്കര കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് മാതൃഭൂമി സീഡിലെ കുട്ടികള്‍ കൃഷി ചെയ്തത്. നവംബര്‍ 19ന് വിത്തിറക്കി. രണ്ടരമാസംകൊണ്ട് വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞു.