നടവരമ്പ്: ലോക തണ്ണീര്‍ത്തടദിനത്തില്‍ സീഡ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കുളം വൃത്തിയാക്കി. നടവരമ്പ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം സീഡ് വളണ്ടിയര്‍മാരാണ് സ്‌കൂളിന് പിറകിലെ വലിയ കുളം വൃത്തിയാക്കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് പാഴ്വസ്തുക്കളും നീക്കം ചെയ്തു.
നീര്‍ത്തടങ്ങള്‍ പ്രകൃതിയുടെ ജീവതാളം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്ന് വളണ്ടിയര്‍മാര്‍ കുട്ടികളെ ബോധവത്കരിച്ചു. സ്‌കൂളില്‍ കൊല്ലങ്ങളായി നടത്തിപ്പോരുന്ന നെല്ല്, വാഴ കൃഷികളുടെ പ്രധാന ജലസ്രോതസ്സ് ഈ കുളമാണെന്ന തിരിച്ചറിവാണ് സീഡ് വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടത്താന്‍ പ്രേരിപ്പിച്ചത്. സീഡ് വളണ്ടിയര്‍മാരായ സബിന്‍, യദുകൃഷ്ണന്‍, നിധിന്‍, ജിതിന്‍, രാഹുല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്തു.