കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം

Posted By : tcradmin On 3rd February 2015


അകമല: ഉപയോഗശൂന്യമായ വസ്തുക്കള്‍ കരകൗശല വസ്തുക്കളാക്കാമെന്ന് അകമല ഭാരതീയ വിദ്യാഭവനിലെ കുട്ടികള്‍ തെളിയിച്ചു. ഭാരതീയ വിദ്യാഭവനിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളാണ് ചിരട്ട, ചകിരി, കമുകിന്‍ പാള, പേപ്പര്‍, പഴയ മെഴുക് എന്നീ വസ്തുക്കള്‍കൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കിയത്. സീഡ് ടീച്ചര്‍ കോ- ഓര്‍ഡിനേറ്റര്‍ താരയുടെ നേതൃത്വത്തില്‍ ഇവയുെട പ്രദര്‍ശനം നടത്തി.