കണ്ണൂര്‍: റിപ്പബ്ലിക്ദിന ചടങ്ങില്‍ കളക്ടറുടെ പ്രത്യേക പുരസ്കാരം നേടിയ ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ അധ്യാപകന് കെ.രവീന്ദ്രന് ബുധനാഴ്ച സ്കൂളില്‍ സ്വീകരണം നല്‍കും.
പൊതുജന നന്മയ്ക്കായി പദ്ധതികളാവിഷ്കരിച്ച അധ്യപകനുള്ള പുരസ്കാരമാണ് രവീന്ദ്രന് ലഭിച്ചത്. കുരങ്ങുശല്യത്തില്നിന്ന് നാടിനെ രക്ഷിക്കാനും സ്കൂളിലെ വിദ്യാര്‍ഥിയ്ക്ക് വീടുവെച്ചുനല്‍കാനും മറ്റും സീഡ് കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ നല്കിയ പ്രവര്‍ത്തനങ്ങളാണ് രവീന്ദ്രനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞവര്‍ഷത്തെ 'മാതൃഭൂമി' സീഡ് ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്കാരം ഏറ്റുകുടുക്ക എ.യു.പി. സ്കൂളിനായിരുന്നു.