പ്രകൃതിപഠന ക്യാമ്പ് നടത്തി

Posted By : knradmin On 31st January 2015


 

 
കൂത്തുപറമ്പ്: സൗത്ത് കൂത്തുപറമ്പ് യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടന്ന മൂന്നുദിവസത്തെ പ്രകൃതിപഠനക്യാമ്പില്‍ പങ്കെടുത്തു. അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപകന്‍ എം.വി.രമേശ്ബാബു അധ്യക്ഷതവഹിച്ചു. എം.സുശാന്ത്, രാമചന്ദ്രന്‍ പട്ടാന്നൂര്‍, രഞ്ജിത്ത് മാര്‍ക്കോസ് എന്നിവര്‍ ക്ലാസെടുത്തു. പശ്ചിമഘട്ടത്തിന്റെ തനത് ആവാസവ്യവസ്ഥയില്‍ കാണപ്പെടുന്ന സസ്യങ്ങളെയും ജന്തുക്കളെയുംകുറിച്ച് അറിയാനും അവ നിലനില്‍ക്കേണ്ടതാണെന്ന ബോധവും കുട്ടികളിലുണ്ടാക്കാന്‍ ക്യാമ്പിലൂടെ കഴിഞ്ഞു.
ആറളം വന്യജീവി സങ്കേതത്തെയും പൂമ്പാറ്റകളെയും കുറിച്ചുള്ള ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. കെ.വിശ്വനാഥന്‍, പി.സി.അബ്ദുള്‍റഷീദ്, സി.ജഗദീശ്, എം.എന്‍.ഗീത, കെ.ശോഭന, കെ.പ്രസീത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.