വിഷരഹിത പച്ചക്കറി വിളവെടുത്തു

Posted By : knradmin On 31st January 2015


 

 
 
അതിരകം: അതിരകം യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബും കാര്‍ഷിക ക്ലബ്ബും ചേര്‍ന്ന് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. എളയാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.തങ്കമണിയും കൃഷി ഓഫീസര്‍ ബി.അജയകുമാറും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. കാബേജ്, കോളിഫ്‌ളവര്‍, പച്ചമുളക്, പയര്‍, ചീര, വഴുതിന, വെള്ളരി, ചുരങ്ങ, കക്കിരി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. സമീപത്തുള്ള കര്‍ഷകന്‍ നന്ദനന്റെയും കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് കൃഷി ചെയ്തത്. പ്രഥമാധ്യാപിക ചന്ദ്രിക സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ പി.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.