തോട്ടട: തോട്ടട വെസ്റ്റ് യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തോട്ടടയിലെ കണ്ടല്‍ക്കാടുകളിലേക്ക് യാത്ര നടത്തി.
യാത്രയില്‍ ചുള്ളിക്കണ്ടല്‍, കണ്ണാംപെട്ടി, കുറ്റിക്കണ്ടല്‍, ഉപ്പട്ടിക്കണ്ടല്‍ തുടങ്ങിയ കണ്ടല്‍ച്ചെടികളെ കണ്ടു. വിദ്യാര്‍ഥികള്‍ ചൂളന്‍ എരണ്ട, തിരവെട്ടി, ചേരക്കൊക്ക്, പാതിരാക്കൊക്ക്, കാലിമുണ്ടി തുടങ്ങിയ പക്ഷികളെ നിരീക്ഷിച്ചു.
യാത്രയില്‍ കിഴുന്ന കടല്‍ത്തീരത്ത് വിവിധതരം കടല്‍ക്കാക്കകളെയും തിരമുണ്ടി പക്ഷികളെയും കരിന്തലയന്‍ മീന്‍കൊത്തിയെയും കണ്ടും ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ് എന്ന പ്രതിജ്ഞയുമെടുത്താണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.
പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ശശിധരന്‍ മനേക്കര ക്ലാസെടുത്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ഐരീഷ്, അധ്യാപകരായ എം.വി.ഡി. രഞ്ജിത്ത്, കെ.പ്രസീത എന്നിവര്‍ നേതൃത്വം നല്‍കി.