ലൗ പ്ലാസ്റ്റിക് പദ്ധതി സമീപ സ്‌കൂളിലും നടപ്പിലാക്കി സീഡ്‌

Posted By : tcradmin On 22nd January 2015


അവിട്ടത്തൂര്‍: ലൗ പ്ലാസ്റ്റിക് പദ്ധതി തൊട്ടടുത്ത ചെറിയ സ്‌കൂളിലും സീഡ് വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് തൊട്ടടുത്ത ഹോളി ഫാമിലി എല്‍.പി. സ്‌കൂളിലും പദ്ധതി നടപ്പിലാക്കിയത്.
ഇതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.എ. വുഡ്രോ വില്‍സണ്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്‍, സീഡ് അംഗങ്ങള്‍ എന്നിവര്‍ എല്‍.പി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. എല്‍സി മരിയ, പി.ടി.എ. പ്രസിഡന്റ് കുരിയേടത്ത്, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും പ്ലാസ്റ്റിക് സ്വീകരിച്ചു.
സിസി ജോണ്‍ പ്ലാസ്റ്റിക് ശേഖരണത്തിന് നേതൃത്വം നല്‍കി. സ്‌കൂളിലെ പി.ടി.എ. അംഗങ്ങള്‍, ജയന്‍ പൊന്നത്ത്, സി. ഷെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.