Teachers Training Programme -Muvattupuzha Educational District

Posted By : ernadmin On 3rd August 2013

പരിസ്ഥിതി പ്രശ്‌നങ്ങളെ ശാസ്ത്രീയമായി സമീപിക്കാന്‍ 
സീഡ് കുട്ടികളെ സഹായിക്കുന്നു - ഡിഇഒ സി.എ. സന്തോഷ്

മൂവാറ്റുപുഴ: പരിസ്ഥിതി പ്രശ്‌നങ്ങളെ ശാസ്ത്രീയമായി സമീപിക്കാനും പരിഹാരംകാണാനും കഴിയുന്ന വിധം കുട്ടികളില്‍ പാരിസ്ഥിതിക ബൗദ്ധിക ബോധം വളര്‍ത്താന്‍ സീഡ് പദ്ധതിക്ക് സാധിക്കുന്നുണ്ടെന്ന് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സി.എ. സന്തോഷ് പറഞ്ഞു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്‍തരിയെ മുത്തുച്ചിപ്പി ആക്കി മാറ്റുകയെന്ന മഹത്തായ ദൗത്യമാണ് അധ്യാപകര്‍ക്കുള്ളതെന്നും സീഡ് പദ്ധതി ഓരോ കുട്ടിയിലും പോസിറ്റീവ് ചിന്തയും നേതൃത്വഗുണവും പരിസ്ഥിതി ബോധവും ഉണര്‍ത്തുന്നതിനുള്ള മഹത്‌സംരംഭമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.വി. രാജു പറഞ്ഞു.
പരിസ്ഥിതി സംബന്ധമായ എല്ലാ പ്രതിസന്ധികളും ധാര്‍മികതയുടെ പ്രതിസന്ധിയായി മാറിക്കഴിഞ്ഞുവെന്നും പരിസ്ഥിതിയുമായുള്ള ഓരോരുത്തരുടെയും ഇടപെടല്‍ സ്വയം വിലയിരുത്തി തിരുത്തലുകള്‍ വരുത്തണമെന്നും പ്രഭാഷണം നടത്തിയ മൂവാറ്റുപുഴ നിര്‍മല കോളേജ് ജന്തുശാസ്ത്രവിഭാഗം തലവന്‍ ഡോ. ഷാജു തോമസ് പറഞ്ഞു. കുട്ടികളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് പദ്ധതി ഒട്ടേറെ പ്രയോജനകരമാണെന്നും ലഹരി ഉപയോഗത്തിനെതിരെ കുട്ടികളുടെ പ്രതിരോധസേനയെ രൂപവത്കരിക്കേണ്ട സാമൂഹിക ഉത്തരവാദിത്വം സീഡ് പദ്ധതി ഏറ്റെടുക്കണമെന്നും പ്രഭാഷണം നടത്തിയ സര്‍വശിക്ഷാ അഭിയാന്‍ മൂവാറ്റുപുഴ കേന്ദ്രത്തിലെ റിസോഴ്‌സ് പേഴ്‌സണ്‍ ജാക്‌സണ്‍ദാസ് തോട്ടുങ്കല്‍ പറഞ്ഞു.
മാതൃഭൂമി കൊച്ചി റീജണല്‍ മാനേജര്‍ വി. ഗോപകുമാര്‍ സീഡ് സന്ദേശം നല്‍കി. സീഡ് റവന്യൂ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. വിനോദ്‌സംസാരിച്ചു.ബിനു കക്കാട് നിര്‍മിച്ച പരിസ്ഥിതി ഹ്രസ്വചിത്രം ശില്പശാലയില്‍ പ്രദര്‍ശിപ്പിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നുള്ള സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ശില്പശാലയിലെത്തി.

മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.വി. രാജു, മൂവാറ്റുപുഴ നിര്‍മല കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഷാജു തോമസ്, ബി.ആര്‍.സി. റിസോഴ്‌സ് പേഴ്‌സണ്‍ ജാക്‌സണ്‍ ദാസ് തോട്ടുങ്കല്‍ എന്നിവര്‍ സമീപം.വിദ്യാലയങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് 
മുന്‍തൂക്കം നല്‍കണംഡി.ഇ.ഒ 

ആലുവ: പ്രകൃതി വിഭവങ്ങള്‍ മലിനമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിദ്യാലങ്ങളിലൂടെ സമൂഹത്തിന് പുതുസന്ദേശം പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്ന് ആലുവ ഡി.ഇ.ഒ പ്രസന്നകുമാരി പറഞ്ഞു. വിദ്യാലങ്ങള്‍ പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ മാതൃഭൂമി സീഡ് പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആലുവ വിദ്യാഭ്യാസ ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.ഇ.ഒ. 
കുട്ടികളിലൂടെ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നും സ്വയം കൃഷി ചെയ്ത് വിളയിച്ച പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ഡി.ഇ.ഒ പറഞ്ഞു. പത്രപ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക നന്മയിലൂന്നിയ പരിസ്ഥിതി പ്രവര്‍ത്തനവും മാതൃഭൂമിയുടെ സീഡിലൂടെ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാതൃഭൂമി കൊച്ചി യൂണിറ്റ് റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍ പറഞ്ഞു. സീഡിന്റെ അഞ്ചാം പിറന്നാളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള പങ്കാളിത്തം അതിന് തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരിസ്ഥിതിയും പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ സീഡ് പദ്ധതി വഴി കുട്ടികള്‍ക്ക് സാധിക്കുമെന്ന് ചടങ്ങില്‍ ആശംസ അര്‍പ്പിച്ച ആലുവ എ.ഇ.ഒ കൃഷ്ണകുമാര്‍ പറഞ്ഞു. 
ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി സീഡിന്റെ ചുമതല വഹിക്കുന്ന നൂറിലധികം അധ്യാപകരാണ് ക്യാമ്പിനെത്തിയത്. ആലുവ മുനിസിപ്പല്‍ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോയറിയത്തില്‍ നടത്തിയ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിന് മാതൃഭൂമി കൊച്ചി യൂണിറ്റ് സീഡ് കോഓര്‍ഡിനേറ്റര്‍ എം.എസ്.വിനോദ് സ്വാഗതം പറഞ്ഞു. സീഡ് അവതരണവും വെബ് സൈറ്റ് അവതരണവും ഉണ്ടായിരുന്നു. 

ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആലുവ വിദ്യാഭ്യാസ
ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാല ഡി.ഇ.ഒ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി കൊച്ചി യൂണിറ്റ് റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍, ആലുവ എ.ഇ.ഒ കൃഷ്ണകുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ എം.എസ്.വിനോദ് എന്നിവര്‍ സമീപംവിദ്യാലയങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന് 
മുന്‍തൂക്കം നല്‍കണംഡി.ഇ.ഒ 

ആലുവ: പ്രകൃതി വിഭവങ്ങള്‍ മലിനമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിദ്യാലങ്ങളിലൂടെ സമൂഹത്തിന് പുതുസന്ദേശം പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്ന് ആലുവ ഡി.ഇ.ഒ പ്രസന്നകുമാരി പറഞ്ഞു. വിദ്യാലങ്ങള്‍ പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ മാതൃഭൂമി സീഡ് പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആലുവ വിദ്യാഭ്യാസ ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.ഇ.ഒ. 
കുട്ടികളിലൂടെ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നും സ്വയം കൃഷി ചെയ്ത് വിളയിച്ച പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ഡി.ഇ.ഒ പറഞ്ഞു. പത്രപ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക നന്മയിലൂന്നിയ പരിസ്ഥിതി പ്രവര്‍ത്തനവും മാതൃഭൂമിയുടെ സീഡിലൂടെ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാതൃഭൂമി കൊച്ചി യൂണിറ്റ് റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍ പറഞ്ഞു. സീഡിന്റെ അഞ്ചാം പിറന്നാളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള പങ്കാളിത്തം അതിന് തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരിസ്ഥിതിയും പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ സീഡ് പദ്ധതി വഴി കുട്ടികള്‍ക്ക് സാധിക്കുമെന്ന് ചടങ്ങില്‍ ആശംസ അര്‍പ്പിച്ച ആലുവ എ.ഇ.ഒ കൃഷ്ണകുമാര്‍ പറഞ്ഞു. 
ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി സീഡിന്റെ ചുമതല വഹിക്കുന്ന നൂറിലധികം അധ്യാപകരാണ് ക്യാമ്പിനെത്തിയത്. ആലുവ മുനിസിപ്പല്‍ െ്രെപവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോയറിയത്തില്‍ നടത്തിയ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിന് മാതൃഭൂമി കൊച്ചി യൂണിറ്റ് സീഡ് കോഓര്‍ഡിനേറ്റര്‍ എം.എസ്.വിനോദ് സ്വാഗതം പറഞ്ഞു. സീഡ് അവതരണവും വെബ് സൈറ്റ് അവതരണവും ഉണ്ടായിരുന്നു. 

ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആലുവ വിദ്യാഭ്യാസ
ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാല ഡി.ഇ.ഒ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി കൊച്ചി യൂണിറ്റ് റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍, ആലുവ എ.ഇ.ഒ കൃഷ്ണകുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ എം.എസ്.വിനോദ് എന്നിവര്‍ സമീപം