ജനശക്തി പബ്ലിക് സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ പച്ചക്കറികൃഷി വന്‍ വിജയം

Posted By : Seed SPOC, Alappuzha On 20th January 2015


 

വേലന്‍ചിറ ജനശക്തി പബ്ലിക് സ്‌കൂള്‍ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
മുതുകുളം: വേലന്‍ചിറ ജനശക്തി പബ്ലിക് സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പച്ചക്കറികൃഷിക്ക് പൊന്നുംവിളവ്. കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ സ്‌കൂള്‍ വളപ്പിലെ 20 സെന്റില്‍ കൃഷി ചെയ്താണ് സീഡ്ക്ലബ്ബ് നേട്ടം കൈവരിച്ചത്. വിവിധയിനം പച്ചക്കറികള്‍, ചീനി, വാഴ എന്നിവയായിരുന്നു കൃഷി. 
സീഡ് കോഓര്‍ഡിനേറ്റര്‍ പ്രസന്ന, അധ്യാപിക സീതാലക്ഷ്മി, സ്റ്റുഡന്റ്‌സ് കോഓര്‍ഡിനേറ്റര്‍മാരായ ആരോമല്‍ കൃഷ്ണന്‍, സിനിഷ്, ആതിര എസ്. രവികുമാര്‍ എന്നിവരായിരുന്നു നേതൃത്വം. 
കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 
പ്രിന്‍സിപ്പല്‍ വി. സുരേഷ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരള ശങ്കരനാരായണല്‍, മുന്‍വൈസ് പ്രസിഡന്റ് അഡ്വ. എന്‍. രാജഗോപാല്‍, കൃഷി ഓഫീസര്‍ സുമാറാണി, ട്രസ്റ്റ് അംഗങ്ങളായ വിജയന്‍, ചന്ദ്രന്‍നായര്‍, നമ്പലശ്ശേരി ഷാഹുല്‍, ഹമീദ്, ജയചന്ദ്രന്‍പിള്ള, വേണു എന്നിവര്‍ സംസാരിച്ചു. 
വൈസ് പ്രിന്‍സിപ്പല്‍ ആര്‍. സജീവ് സ്വാഗതവും സ്‌കൂള്‍ മാനേജര്‍ എന്‍. ദിവാകരന്‍ നന്ദിയും പറഞ്ഞു.