ലക്കിടി: ജൈവ പച്ചക്കറിക്കൃഷിയിലെ മെച്ചപ്പെട്ട വിജയത്തിനുശേഷം പേരൂര്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ് നെല്ലില്‍ ജൈവകൃഷിയുടെ സാധ്യതതേടുകയാണ്. അകലൂര്‍ പേരപ്പാടം പാടശേഖരസമിതിയിലെ നെല്‍വയല്‍ പാട്ടത്തിനെടുത്താണ് സീഡ് വിളയിറക്കിയിട്ടുള്ളത്.
രാസവളം കണ്ടുമടുത്ത വയലില്‍ ജൈവവളവും ജൈവ കീടനാശിനികളും മാത്രമുപയോഗിച്ചുള്ള കൃഷിയാണ് സീഡ് ചെയ്യുന്നത്. കൊയ്യാന്‍ രണ്ടാഴ്ചകൂടി ബാക്കിനില്‍ക്കെ സ്വയംനട്ട് വളമിറക്കിയ കതിരുകൊയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍.
സീഡ് പ്രവര്‍ത്തകരായ നന്ദന, ദേവിക, അഫ്‌നാസ്, ശരണ്യ, അന്‍ഷിദ, സനദ്, റിന്‍ഷാദ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മുജീബ്, പി. രാജേന്ദ്രന്‍, പി. സജിത്, ഒ. ലീലാവതി, പി. പ്രദീപ് എന്നിവരാണ് ജൈവ നെല്‍ക്കൃഷിക്ക് നേതൃത്വം നല്‍കുന്നത്.