വിഷരഹിത പച്ചക്കറിക്കൃഷി സന്ദേശവുമായി വിദ്യാര്‍ഥികള്‍ .

Posted By : pkdadmin On 19th January 2015


 നെന്മാറ: ജൈവ പച്ചക്കറിക്കൃഷിയുടെ പ്രാധാന്യം സമൂഹത്തിലെത്തിക്കുന്നതിനുള്ള സന്ദേശവുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി. വല്ലങ്ങി വി.ആര്‍.സി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് വിഷരഹിത പച്ചക്കറിക്കൃഷി വിപുലമാക്കാന്‍ ഒരുങ്ങിയത്. വിദ്യാലയത്തിലെ സീഡ് ക്ലബ്ബംഗങ്ങളാണ് അധ്യാപകരുടെ നേതൃത്വത്തില്‍ തൈകള്‍ വീടുകളിലെത്തിക്കുന്നത്. പയര്‍, വഴുതിന, മുളക്, തക്കാളി എന്നിവയുടെ തൈകളാണ് തുടക്കത്തില്‍ വീടുകളിലേക്ക് നല്‍കുന്നത്. നെന്മാറ കൃഷിഭവനില്‍നിന്ന് തൈകള്‍ ശേഖരിച്ചു. പ്രധാനാധ്യാപകന്‍ ആര്‍. രാധാകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ. കലാവതി അധ്യക്ഷയായി. ആര്‍. രാമനാഥന്‍, വി. പ്രീതി, ടി. ഭദ്ര, സബിത, ജ്യോതിമണി, എം. വിവേഷ്, എസ്. കൃഷ്ണദാസ്, യു. നിഷാദ് എന്നിവര്‍ സംബന്ധിച്ചു.