മനുഷ്യന്‍ പ്രകൃതിയെ സ്വകാര്യസ്വത്താക്കി -പ്രൊഫ. ശോഭീന്ദ്രന്‍

Posted By : knradmin On 3rd August 2013


 തലശ്ശേരി: ഭൂമുഖത്തെ മറ്റുജീവികളുടെ ഒരുശതമാനംപോലുമില്ലാത്ത മനുഷ്യന്‍ പ്രകൃതിയെ മറന്നതും സ്വകാര്യസ്വത്താക്കിയതുമാണ് പ്രകൃതിയുടെ താളം തെറ്റിച്ചതെന്ന് പ്രൊഫ. എസ്.ശോഭീന്ദ്രന്‍ പറഞ്ഞു. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരനെല്‍കൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.ടി.എ. പ്രസിഡന്റ് സെല്‍വന്‍ മേലൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മരിയ ജീന, പ്രിസിപ്പല്‍ സിസ്റ്റര്‍ ഹര്‍ഷിണി, പ്രഥമാധ്യാപിക സിസ്റ്റര്‍ മറിയ ലേഖ, ഉഷ എന്‍.പി. എന്നിവര്‍ പ്രസംഗിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ലിസമ്മ തോമസ് സ്വാഗതവും സീഡ് റിപ്പോര്‍ട്ടര്‍ ആതിര അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.