ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി

Posted By : knradmin On 3rd August 2013


 മമ്പറം: ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വേങ്ങാട് കൃഷിഭവന്‍ 3200 വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ വിതരണംചെയ്തു. കൃഷി ഓഫീസര്‍ വിഷ്ണു എസ്.നായര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂളിലെ പച്ചക്കറിത്തോട്ടവും വാഴകൃഷിയും ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ അര ഏക്കര്‍ സ്ഥലത്ത് ജൈവവളം ഉപയോഗിച്ചാണ് വാഴകൃഷിയും പച്ചക്കറികൃഷിയും നടത്തുക.

സ്‌കൂള്‍ ചെയര്‍മാന്‍ മമ്പറം ദിവാകരന്‍ അധ്യക്ഷനായി. മാതൃഭൂമി പ്രതിനിധി കെ.വിജേഷ്, വാര്‍ഡംഗം ലീല, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.കെ.ദിലീപ്കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ എം.രമണി, ടി.ബിന്ദു എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ ഡോ. വി.ആര്‍.മധു സ്വാഗതവും സുജാത ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.