ജൈവവൈവിധ്യം തൊട്ടറിഞ്ഞ് കൊടക്കാട് കേളപ്പജി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റാണിപുരത്ത്

Posted By : ksdadmin On 3rd January 2015


 

 
കൊടക്കാട്: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ്, എന്‍.എസ്.എസ്. ഇക്കോ ക്‌ളബ് അംഗങ്ങള്‍ കോഴിക്കോട് സാമൂഹിക വനവത്കരണവിഭാഗം എക്‌സറ്റന്‍ഷന്റെ നേതൃത്വത്തില്‍ റാണിപുരത്ത് നടത്തിയ ഒരുദിവസത്തെ പ്രകൃതിപഠനക്യാമ്പില്‍ പങ്കെടുത്തു. 
പ്രകൃതിപഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ജൈവവൈവിധ്യങ്ങളെക്കുറിച്ച് മനസ്സിലാക്കി അപൂര്‍വവും വംശനാശം നേരിടുന്നതുമായ പശ്ചിമഘട്ടത്തിലെ സ്ഥാനിക സസ്യങ്ങളായ കുന്‍സീലേറിയ കേരളന്‍സിസ്, തന്‍ബര്‍ജിയ മൈസൂരാന്‍സിസ്, വിഴാല്‍, കുറ്റിവിഴാല്‍, കണ്ണാന്തളി, ഉയര്‍ന്ന പുല്‍മേടുകളില്‍ മാത്രം കാണുന്ന റെഡ് അഡ്മിറല്‍, ബ്‌ളു അഡ്മിറല്‍, ലെസര്‍ ആല്‍ബര്‍േട്രാസ്, പളനി ഫ്രിട്ടിലറി, നിലനീലി തുടങ്ങിയ ചിത്രശലഭങ്ങളെയും ലാര്‍വകളെയും അതിന്റെ സസ്യങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് കാണുവാന്‍ സാധിച്ചു. ൈജവവൈവിധ്യത്തെക്കുറിച്ച് സീക്ക് സെക്രട്ടറി വി.സി.ബാലകൃഷ്ണനും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി.സത്യനും ക്‌ളാസെടുത്തു. പരിപാടിയുടെ ഭാഗമായി ജൈവവൈവിധ്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. 
പരിപാടികള്‍ക്ക് സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.എം.അജിത്ത്, എന്‍.എസ്.എസ്.കോ ഓര്‍ഡിനേറ്റര്‍ ടി.റജി തോമസ്, ഗിരീഷ് ചെമ്മങ്ങാട്, ഒ.ടി.ഗിരീഷ്‌കുമാര്‍, എം.ഷീബ, ടി.പി.തന്‍സില്‍ എന്നിവര്‍ നേതൃത്വം നല്കി.