മാതൃഭൂമി ക്വിക്ക് ലവ് പ്ലാസ്റ്റിക് പദ്ധതിക്ക് തുടക്കം - വികസനത്തിന്റെ അടിസ്ഥാനം സമൂഹത്തിന്റെ ആരോഗ്യം കാത്തുകൊണ്ടാകണംസുരേഷ് ഗോപി

Posted By : admin On 2nd January 2015



കൊല്ലം: വികസനത്തിന്റെ അടിസ്ഥാനം ജനത്തിന്റെ ആരോഗ്യം കാത്തുകൊണ്ടാകണമെന്ന് നടന് സുരേഷ് ഗോപി. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാന് ഇടം തേടിനടക്കുന്ന ഒരു സമൂഹം വളരുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലത്ത് റെസിഡന്റ്‌സ് അസോസിയേഷനുകളുമായി ചേര്ന്ന് പ്ലാസ്റ്റിക് മാലിന്യസംസ്‌കരണത്തിനായി നടപ്പാക്കുന്ന മാതൃഭൂമിക്വിക്ക് (ക്വയിലോണിറ്റീസ് ഫോര്‍ എ കണ്‍സ്ട്രക്ടീവ് കൊല്ലം) ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വര്ഷങ്ങള്ക്ക് മുമ്പ് ഇങ്ങനെ ഒരു സ്ഥിതി ഉണ്ടായിരുന്നില്ല. മുമ്പ് 250 വീടുകള് കയറിയാല് മാത്രമേ ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരു കുട്ടിയെ കാണാന് കഴിയുമായിരുന്നുള്ളൂ. 1000 വീടുകള് സന്ദര്ശിച്ചാലാകും ഒരു കാന്‌സര് രോഗിയെ കാണുക. കാന്‌സര് മൂലമുള്ള മരണങ്ങളും അപൂര്‍വം. ഇന്നതല്ല സ്ഥിതി. 299ല് ഒരുവീടാണ് കുട്ടികളുടെ പ്രശ്‌നത്തില് ഒഴിവാക്കാന് കഴിയുന്നത്. കാന്‌സര് വ്യാപകമായി. മരണങ്ങളും ഏറി. ദിനചര്യയില് വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. ഭൂമിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. കാലാവസ്ഥ വ്യതിയാനത്തിന് ആക്കംകൂട്ടാന് കഴിഞ്ഞത് നമ്മള് ഒത്തൊരുമിച്ചുള്ള തെറ്റായ പ്രവര്ത്തനങ്ങള് കൊണ്ടാണ്. ഒരു തിരുത്തല് വേണമെന്ന് ഇപ്പോഴെങ്കിലും തോന്നിത്തുടങ്ങിയത് നല്ലതാണ്.
ഒരു ദിനചര്യപോലെ സംസ്‌കരണത്തിനുവേണ്ടി സമയം നീക്കിവയ്ക്കണം. സമൂഹത്തില് വികസനം സാധ്യമാകണം. ജല േസ്രാതസ്സുകളെയും വായു സഞ്ചാരത്തെയും തടഞ്ഞുകൊണ്ടുള്ള വികസനം ഭൂമിക്ക് ദോഷം ചെയ്യും. ഒരു സമൂഹം ഡെങ്കിപ്പനി വന്ന് വീഴുമ്പോള് വികസനത്തില് അഞ്ചുവര്ഷം പിന്നോട്ട് പോകുകയാണ്.

 മാലിന്യം റോഡരികില് ചിതറിക്കിടന്ന് ദുര്ഗന്ധവും രോഗങ്ങളും പരത്തുകയാണ്. മാലിന്യസംസ്‌കരണത്തിലെ ശാസ്തമംഗലം മാതൃകയും അദ്ദേഹം ചൂണ്ടിക്കാട്ടി. 22 റെസിഡന്റ്‌സ് അസോസിയേഷനുകള് ചേര്ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ന• മനസ്സിലാക്കി ആറ് അസോസിയേഷനുകള് കൂടി പദ്ധതിയുടെ ഭാഗമായെന്നും സുരേഷ് ഗോപി പറഞ്ഞു.
പട്ടത്താനം എന്.എസ്.എസ്. കരയോഗമന്ദിരം ഹാളില് നടന്ന ചടങ്ങില് ക്വിക്ക് ചെയര്മാന് ഡോ. ബി.എ.രാജാകൃഷ്ണന് അധ്യക്ഷനായി. വൈസ് ചെയര്മാന് കെ.ഭാസ്‌കരന് ആമുഖപ്രഭാഷണം നടത്തി. മാതൃഭൂമി കൊല്ലം യൂണിറ്റ് റീജണല് മാനേജര് എന്.എസ്.വിനോദ്കുമാര് ലവ് പ്ലാസ്റ്റിക് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. മേയര് ഹണി ബഞ്ചമിന് മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര് തേവള്ളി ശ്രീകണ്ഠന്, ഡിവിഷന് കൗണ്‌സിലര് ഒ.ജയശ്രീ, കുണ്ടറ ഗോപിനാഥ് എന്നിവര് സംസാരിച്ചു. കടപ്പാക്കട ഭാവന നഗര് റെസിഡന്റ്‌സ് അസോസിയേഷന് പ്രസിഡന്റ് എന്.മോഹനന് സ്വാഗതവും സെക്രട്ടറി വിക്രമകുമാര് നന്ദിയും പറഞ്ഞു.