നെല്‍വയല്‍ സംരക്ഷണ പ്രതിജ്ഞയുമായി മാര്‍തോമ ബധിരവിദ്യാലയം

Posted By : knradmin On 3rd August 2013


 

 
ചെര്‍ക്കള: നെല്‍വയല്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാലയം വിദ്യാര്‍ഥികള്‍ വയലിലിറങ്ങി. സീഡ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു വിദ്യാര്‍ഥികള്‍ പാടിയിലെ നെല്‍വയലിലെത്തിയത്. 
      വിത്തിറക്കല്‍, ഞാറുനടല്‍, വിളകൊയ്യല്‍ എന്നീ കാര്‍ഷികവൃത്തിയെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. മുതിര്‍ന്ന കര്‍ഷകര്‍ വിദ്യാര്‍ഥികളുമായി കാര്‍ഷികമേഖലയിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.കെ.ബിന്ദു, സനീല, ഷാജി തോമസ് എന്നിവര്‍ നേതൃത്വം നല്കി.