ചങ്ങലീരി സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുത്ത് സീഡ് ക്ലബ്ബംഗങ്ങള്‍

Posted By : pkdadmin On 31st December 2014


 മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ചങ്ങലീരി എ.യു.പി. സ്‌കൂളില്‍ ചൊവ്വാഴ്ചനടന്ന ജൈവ പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവമായി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുമരംപുത്തൂര്‍ കൃഷിഭവനുമായി സഹകരിച്ചാണ് വിദ്യാലയാങ്കണത്തില്‍ അരയേക്കറോളം സ്ഥലത്ത് ജൈവ പച്ചക്കറിക്കൃഷിയാരംഭിച്ചത്.
സപ്തംബര്‍ ഒന്നിന് വിളയിറക്കിയ കൃഷിയില്‍ വെള്ളരി, പാവല്‍, ചീര, പയര്‍ എന്നിവയാണ് ചൊവ്വാഴ്ച സീഡ് ക്ലബ്ബംഗങ്ങളുടെ ആഭിമുഖ്യത്തില്‍ വിളവെടുത്തത്. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ഹുസൈന്‍ കോളശ്ശീരി ഉദ്ഘാടനംചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബാലമുകുന്ദന്‍, ഗ്രാമപ്പഞ്ചായത്തംഗം ടി.പി. അബ്ബാസ്, പി.ടി.എ. പ്രസിഡന്റ് ഒ.കെ. സാബു, പ്രധാനാധ്യാപകന്‍ സി. രാധാകൃഷ്ണന്‍, മാനേജര്‍ സിസ്റ്റര്‍ ആനിജോണ്‍, കുമരംപുത്തൂര്‍ കൃഷി ഓഫീസര്‍ ഗായത്രിദേവി, സീഡ് റിപ്പോര്‍ട്ടര്‍ അജിന്‍ റിജു, ടി. മുരളീധരന്‍, എ. രമാദേവി, ടി.വി. ഗീത, എം. ഹസീന, മറിയം, സീഡ് ക്ലബ്ബംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.