പി.കെ.രാമന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ സീഡ് പദ്ധതി തുടങ്ങി

Posted By : knradmin On 3rd August 2013


 മയ്യഴി:ചൂടിക്കോട്ട പി.കെ.രാമന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി. മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാന്‍ കെ.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ ഭജനസമിതി പ്രസിഡന്റ് പി.പി.അനന്തന്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറും സീഡ് കോ ഓര്‍ഡിനേറ്റുമായ സി.സുനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ശ്രീകൃഷ്ണ ഭജനസമിതി ജനറല്‍ സെക്രട്ടറി സി.കെ.വേണു. 

  സ്‌കൂള്‍ എഡ്യൂക്കേഷന്‍ കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.പി.രാധാകൃഷ്ണന്‍, സെക്രട്ടറി കെ.കെ.വത്സലന്‍, പ്രഥമാധ്യാപിക സി.പി.ഭാനുമതി, മാനേജര്‍ പി.കെ.ബാലകൃഷ്ണന്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.അഖില എന്നിവര്‍ പ്രസംഗിച്ചു.