വ്യത്യസ്തം; ഈ ക്രിസ്മസ് സമ്മാനം

Posted By : pkdadmin On 27th December 2014


 പാലക്കാട്: കാണിക്കമാത കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ  സീഡ്   വിദ്യാര്‍ഥിനികള്‍ ക്രിസ്മസ് സമ്മാനമൊരുക്കിയത് വ്യത്യസ്തമായാണ്. വിവിധ ക്ലാസുകളിലെ കുട്ടികളില്‍നിന്ന് പഴയ ദിനപ്പത്രങ്ങള്‍ ശേഖരിച്ച് വില്പനനടത്തിയ 10,000 രൂപയും കുട്ടികള്‍ കൊണ്ടുവന്ന ഭക്ഷ്യധാന്യങ്ങളും ലക്കിടിയിലെ ബുദ്ധിമാന്ദ്യം വന്നവരുടെ മാനസികാരോഗ്യ കേന്ദ്രമായ പോളി ഗാര്‍ഡനിലേക്ക് സംഭാവന ചെയ്തു.
  വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച പേപ്പര്‍ബാഗ് ഉത്പന്നങ്ങളുടെ ലാഭവിഹിതം 50 ശതമാനവും റെഡ്‌ക്രോസ് യൂണിറ്റംഗങ്ങള്‍ നല്‍കിയ ഭക്ഷ്യവസ്തുക്കളും കല്ലേക്കാട് റെഡ്‌ക്രോസ് മാതൃസംഘത്തിലേക്കും സംഭാവനചെയ്തു.