കൂത്തുപറമ്പ്: തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡ് പരിസ്ഥിതിക്ലബ് അംഗങ്ങളുടെ പുതുവര്‍ഷ ക്രിസ്മസ് ആഘോഷം നാടന്‍ രുചികളാല്‍ വ്യത്യസ്തം. സീഡംഗങ്ങള്‍ സ്‌കൂള്‍പറമ്പില്‍ വിളയിച്ചെടുത്ത കപ്പ, കാച്ചില്‍, പൊടിക്കിഴങ്ങ്, ചേമ്പ്, നേത്രപ്പഴം, ഞാലിപ്പൂവന്‍ എന്നിവയായിരുന്നു പ്രധാന വിഭവങ്ങള്‍. പുഴുങ്ങിയ കിഴങ്ങുകള്‍ക്ക് കുട്ടായി കാന്താരിച്ചമ്മന്തിയും തൈര്ചമ്മന്തിയും.
സീഡ് ക്ലബ് അംഗങ്ങളും പഴയകാല സക്രിയാംഗങ്ങളും പങ്കെടുത്ത ക്രിസ്മസ് പരിസ്ഥിതി കൂട്ടായ്മ പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍ എന്നിവര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ. അംഗങ്ങള്‍, സ്‌കൂള്‍ മാനേജ്‌മൈന്‍ര് കമ്മിറ്റി അംഗങ്ങള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ സാന്നിധ്യത്താല്‍ കൂട്ടായ്മ സമ്പന്നമായി. വി.വി.മുഹമ്മദ്, കെ.കെ.മുകുന്ദന്‍, എസ്.ആര്‍.ശ്രീജിത്ത്, പി.എം.ദിനേശന്‍, എ.കെ.ബിജു, മാതൃഭൂമി സീഡ് പ്രതിനിധി ബിജിഷ ബാലകൃഷ്ണന്‍, ശിവാനി എസ്.ജി., കെ.പി.സുനില്‍കുമാര്‍, പറമ്പന്‍ പ്രകാശന്‍, പി.കെ.ധനീഷ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ രാജന്‍ കുന്നുമ്പ്രോന്‍ എന്നിവര്‍ നേതൃത്വം നല്കി.