കടലാമകളെ അടുത്തറിയാന്‍ സീഡ് കുട്ടികള്‍

Posted By : ksdadmin On 23rd December 2014


 

 
കാഞ്ഞങ്ങാട്: വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കടലാമകളെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും സീഡ് കുട്ടികള്‍ തൈക്കടപ്പുറത്തെ നെയ്തലില്‍ എത്തി. 
അജാനൂര്‍ ക്രസന്റ് സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളാണ് അധ്യാപകര്‍ക്കൊപ്പം നെയ്തല്‍ സന്ദര്‍ശിച്ചത്.
അപകടത്തില്‍പ്പെട്ട കടലാമകളുടെ സംരക്ഷണം, കടലാമ മുട്ടകള്‍ സംരക്ഷിച്ച് വിരിയിക്കുന്ന രീതി എന്നിവ കുട്ടികള്‍ കണ്ടറിഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകരായ പ്രവീണ്‍, സുധീര്‍ എന്നിവര്‍ കടലാമസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. 
സീഡ് ക്ലബ്ബിലെ 25 വിദ്യാര്‍ഥികളുടെ സംഘത്തിന് സീഡ് കോ ഓര്‍ഡിനേറ്റര്‍ വിജിത്ത്, സുധന്യ എന്നിവര്‍ നേതൃത്വം നല്കി.