മട്ടന്നൂര്‍: കയനി യു.പി. സ്കൂളില്‍ പച്ചക്കറി വിളവെടുപ്പ് ഉത്സവമായി.
കൃഷിഭവന്, മാതൃഭൂമി സീഡ്, പരിസ്ഥിതി ക്ലബ് എന്നിവ ചേര്‍ന്ന് നടത്തിയ സമഗ്ര പച്ചക്കറിക്കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിക്കൃഷിയാണ് വിളവെടുത്തത്. സ്കൂളിന് ആവശ്യമായ വെണ്ട, പയര്‍, തക്കാളി, വഴുതിന, ചീര തുടങ്ങിയവ വിളവെടുത്തു.
കൃഷിഭവന് നല്കിയ കൃഷിവിത്തുകള് സ്കൂള്‍വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് നട്ടത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം നഗരസഭാ കൗണ്‍സിലര്‍ കെ.സുബൈദ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.നാരായണന് അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപിക എം.സി.ഉഷ, സി.വിജേഷ്, ടി.ഉഷ, കൃഷി അസിസ്റ്റന്റുമാരായ റസ്റ്റം മണ്ടേല, റിജിന്‍ എന്നിവര്‍ സംസാരിച്ചു.