ജൈവപച്ചക്കറിത്തോട്ടമൊരുക്കി കുട്ടിക്കര്‍ഷകര്‍

Posted By : pkdadmin On 22nd December 2014


 തിരുവിഴാംകുന്ന്: 'ജൈവപച്ചക്കറികളിലൂടെ നല്ല ആരോഗ്യം' എന്ന പദ്ധതി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ യാഥാര്‍ഥ്യമാക്കുന്നു.
സ്‌കൂളിലെ സ്‌കൗട്‌സ് യൂണിറ്റ്, കാര്‍ഷിക ക്ലബ്ബ്, മാതൃഭൂമി സീഡ് ക്ലൂബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ വെണ്ട, പയര്‍, കുമ്പളം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
കുട്ടികളില്‍ കൃഷിയോടുള്ള അവബോധം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതിയുടെ ഉദ്ഘാടനം ഫാം മേധാവി കണ്ണന്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് റഫീഖ് കെ. അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ പി.കെ. ജയപ്രകാശ്, മുഹമ്മദ്പാഷ, മുഹമ്മദാലി പി., ഹമീദ്, അബ്ദുള്‍നാസര്‍, ഷിഹാബുദ്ധീന്‍, രഞ്ജിത്ത്‌ജോസ്, രഞ്ജിത്ത്, ജയചന്ദ്രന്‍ െചത്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളായ അക്ഷയ്, ആദര്‍ശ്. അമീര്‍, അഭിരാം, ആല്‍ബര്‍ട്ട്, പാര്‍ഥിപ്, മസ്‌റൂര്‍, ഹരിഗോവിന്ദ്, അശ്വിന്‍, അമല്‍ തുടങ്ങിയ കുട്ടികള്‍ വീത്തുനടീലിന് നേതൃത്വം നല്‍കി.