കാട്ടുകുളം എ.കെ.എന്‍.എം.എം.എ.എം.എച്ച്.എസ്. സ്കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി

Posted By : pkdadmin On 2nd August 2013


പാലക്കാട്: പ്ലാസ്റ്റിക് ദൂഷ്യങ്ങളില്‍ നിന്ന് മണ്ണിനെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായി കാട്ടുകുളം എ.കെ.എന്‍.എം.എം.എ.എം.എച്ച്.എസ്. സ്കൂളില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി തുടങ്ങി. മാതൃഭൂമി സീഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂള്‍ മാനേജര്‍ കെ. ഉണ്ണിനാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കാര്‍ത്ത്യായനി, അധ്യാപകരായ സോനിത, എം. രവികുമാര്‍, കെ.പി. രാജേഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.