പ്രകൃതിസ്‌നേഹത്തണലില് സീഡ് പുരസ്‌കാരസമര്പ്പണം

Posted By : mlpadmin On 20th December 2014


 കോട്ടയ്ക്കല്: പ്രകൃതിസ്‌നേഹത്തെയും പരിസ്ഥിതിബോധത്തെയും ഒരിക്കല്ക്കൂടി ഓര്മിപ്പിച്ച് മാതൃഭൂമി സീഡ് പുരസ്‌കാരസമര്പ്പണം. 

കഴിഞ്ഞവര്ഷത്തെ മികച്ച ഹരിതവിദ്യാലയങ്ങള്ക്കുള്ള പുരസ്‌കാരങ്ങളാണ് വിതരണംചെയ്തത്. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസില് നടന്ന ചടങ്ങ് മലയാളം സര്വകലാശാലാ വൈസ് ചാന്‌സലര് കെ. ജയകുമാര് ഉദ്ഘാടനംചെയ്തു.
കുട്ടികളുടെ കൈപിടിച്ച് പ്രകൃതിയോടൊപ്പം നടക്കാന് ശ്രമിക്കുന്ന സീഡ്പദ്ധതി മാതൃഭൂമിയുടെ ചരിത്രനിയോഗംതന്നെയാണെന്ന് കെ. ജയകുമാര് പറഞ്ഞു.
പ്രകൃതി നമുക്ക് എല്ലാം ഉദാരമായിതരുന്നു. എന്നാല് അത്യാര്ത്തിയോടെ എല്ലാം നശിപ്പിക്കാനാണ് മനുഷ്യന്റെ ശ്രമം. പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനം നാശത്തിലേ എത്തുകയുള്ളൂവെന്നും അദ്ദേഹംപറഞ്ഞു.
25,000 രൂപയും സര്ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങിയ ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്‌കാരം വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിന് സമ്മാനിച്ചു.
തിരൂര് വിദ്യാഭ്യാസജില്ലയിലെ ഹരിതവിദ്യാലയപുരസ്‌കാരം പുറത്തൂര് ജി.യു.പി. സ്‌കൂളിനാണ്. പുതുപൊന്നാനി എം.ഐ.എച്ച്.എസ്.എസ് രണ്ടാംസ്ഥാനക്കാര്ക്കും ചെറുവായ്ക്കര ജി.യു.പി. സ്‌കൂള് മൂന്നാംസ്ഥാനക്കാര്ക്കുമുള്ള പുരസ്‌കാരങ്ങള് ഏറ്റുവാങ്ങി. മലപ്പുറം വിദ്യാഭ്യാസജില്ലയില് ചെറുകര എ.യു.പി. സ്‌കൂളാണ് മികച്ച ഹരിതവിദ്യാലയത്തിനുള്ള പുരസ്‌കാരം നേടിയത്. ഒഴുകൂര് ജി.യു.പി. സ്‌കൂള് രണ്ടാംസ്ഥാനവും അരിമ്പ്ര ജി.എം.യു.പി. സ്‌കൂള് മൂന്നാംസ്ഥാനവും നേടി. തിരൂര് വിദ്യാഭ്യാസജില്ലയില് അഞ്ചും മലപ്പുറം, വണ്ടൂര് വിദ്യാഭ്യാസജില്ലകളില് ആറുവീതവും സ്‌കൂളുകള് പ്രോത്സാഹന പുരസ്‌കാരങ്ങളും നേടി.
മികച്ച അധ്യാപക കോ ഓര്ഡിനേറ്റര്മാര്ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില് വിതരണംചെയ്തു. മലപ്പുറം വിദ്യാഭ്യാസജില്ലയില് ഒഴുകൂര് ജി.എം.യു.പി. സ്‌കൂളിലെ ആര്.കെ. ദാസും വണ്ടൂരില് ചേങ്ങര ജി.യു.പി. സ്‌കൂളിലെ സി. അബൂബക്കറും തിരൂരില് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിലെ കെ.പി. ഷാനിയാസും പുരസ്‌കാരങ്ങള് നേടി. ജെം ഓഫ് സീഡ് പുരസ്‌കാരങ്ങള് അരക്കുപറമ്പ് പുത്തൂര് വി.പി.എ.എം.യു.പി. സ്‌കൂളിലെ ആബിദ് റഹ്മാനും കൊടിഞ്ഞി എം.എ.എച്ച്.എസ്.എസിലെ മുഹമ്മദ് നിയാദും ഏറ്റുവാങ്ങി.
ചടങ്ങില് തെന്നല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നഫീസു മാതോളി അധ്യക്ഷതവഹിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര് പി.കെ. രാജശേഖരന്, തിരൂരങ്ങാടി ഡി.ഇ.ഒ കെ. ഉസ്മാന്, ഫെഡറല് ബാങ്ക് എ.ജി.എം. വി.വി. അനില് കുമാര്, വനം വകുപ്പ് റെയ്ഞ്ച് ഓഫീസര് ടി.സി. രാജന്, കൃഷിവകുപ്പ് അസി. ഡയറക്ടര് പി. റസിയ, വാളക്കുളം സ്‌കൂള് മാനേജര് ഇ.കെ. അബ്ദുല് റസാഖ്, പ്രിന്‌സിപ്പല് റൂബി വര്ഗീസ് എന്നിവര് പ്രസംഗിച്ചു. ചടങ്ങില് വാളക്കുളം സ്‌കൂള് വിദ്യാര്ത്ഥി കെ. ഫൈസ് അവതരിപ്പിച്ച ഗ്രീന് മാജിക് പരിപാടിയും അരങ്ങേറി.