സീഡ് പദ്ധതി ഉദ്ഘാടനം ചെയ്തു

Posted By : pkdadmin On 2nd August 2013


പട്ടാമ്പി: സി.ജി.എം. ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറിസ്കൂളിലെ മാതൃഭൂമി സീഡ് പദ്ധതി ഡോ. രാജന്‍ ചുങ്കത്ത് ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികളായ എസ്. ജയഹരി സീഡ്ഗീതവും ഫാത്തിമ സബാന സീഡ്പ്രതിജ്ഞയും ചൊല്ലി. പ്രിന്‍സിപ്പല്‍ രഘു, മാനേജര്‍ ടി.വി. വേലായുധന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ. സുരേഷ്, ടി.പി. പ്രീത എന്നിവര്‍ പ്രസംഗിച്ചു.