കോട്ടയം: ഇവര്‍ സീഡിന്റെ പ്രചാരകര്‍

Posted By : ktmadmin On 19th December 2014



പരിസ്ഥിതി സംരക്ഷണത്തിന്റെ പുതുമേഖലകള്‍ സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുകയും വിവിധ തരത്തിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത വിദ്യാര്‍ഥികളെ ജെം ഓഫ് സീഡ് പുരസ്‌കാരം നല്‍കി ആദരിച്ചു. മത്സ്യകൃഷിക്കുള്ള പടുതാകുളം സ്‌കൂളില്‍ സ്വയം നിര്‍മ്മിച്ച ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അഭിലാഷ് എസ്. അശോക്, കുട്ടികളെയും മുതിര്‍ന്നവരെയും പുകയില ഉപയോഗിക്കുന്നതിലെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തിയ ചിറക്കടവ് സെന്റ് എഫ്രേംസിലെ കെ.എ.മുഹമ്മദ് ഷാ,രക്ഷാകര്‍ത്താവിനെ കൊണ്ട് ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യിക്കാന്‍ മുന്‍കൈയെടുത്ത കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ്സിലെ എസ്. വിജുമോന്‍, സ്‌കൂളിന് സമീപത്തെ മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കുന്നതിനും മഴക്കുഴി നിര്‍മ്മിക്കുന്നതിനും നേതൃത്വം നല്‍കി കാട്ടാമ്പാക്ക് എന്‍.എസ്.എസ്. എച്ച്.എസിലെ കെ.എസ്. ബിബിന്‍ എന്നിവര്‍ക്കാണ് ജെം ഓഫ് സീഡ് പുരസ്‌ക്കാരം ലഭിച്ചത്.