കോട്ടയം:അതിരന്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ സീഡ് 'ലവ് പ്‌ളാസ്റ്റിക്' പദ്ധതി തുടങ്ങി.

Posted By : ktmadmin On 18th December 2014


'മാതൃഭൂമി' സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്‌ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ.സിറിയക് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പി.ജെ.എബ്രഹാം അധ്യക്ഷതവഹിച്ചു. മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ ജെയിംസ് കുര്യന്‍, എന്‍.എസ്.എസ്. േപ്രാഗ്രാം ഓഫീസര്‍ സാബു മാത്യു, സ്റ്റാഫ് സെക്രട്ടറി സജിത് പി.ജോസഫ്, ജസ്റ്റിന്‍ ജോസഫ്, സജിന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.