മുണ്ടൂര്‍: വേലിക്കാട് എ.യു.പി. സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ സ്കൂള്‍മുറ്റത്ത് വിളയിച്ച പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. മുണ്ടൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ പയര്‍, വെണ്ട, വഴുതന, തക്കാളി, ചേമ്പ്, കുമ്പളം, വെള്ളരി, പച്ചമുളക്, കപ്പ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. മുണ്ടൂര്‍ കൃഷി ഓഫീസര്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സീഡ് കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍ അബ്ദുള്‍ റഫീക്ക്, കൃഷിവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്കി. സ്കൂള്‍ ഉച്ചഭക്ഷണത്തിനായിട്ടാണ് പച്ചക്കറികള്‍ ഉപയോഗിക്കുന്നത്.