വെളിയന്നൂര്‍ വന്ദേമാതരം സ്കൂളിലെ സീഡ് അംഗങ്ങള്‍ വിളയിച്ച പച്ചക്കറികള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഭവങ്ങളായി. പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ മാലിന്യമില്ലാത്ത നല്ല ഭക്ഷണം ചെലവില്ലാതെ കഴിച്ച സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. ചീര, പയര്‍, വെണ്ട എന്നീ ഇനങ്ങളാണ് വിളവെടുത്തത്.
സീഡ് പ്രവര്‍ത്തകായ വിഷ്ണു. കെ.യു., അശ്വിന് എസ്., ആകാശ് വിനോദ്, ഹെഡ്മിസ്ട്രസ് കെ.എന്‍. സുജാത അദ്ധ്യാപകരായ പി.ജി. സുരേന്ദ്രന് നായര്‍, എന്‍. മധുസൂദനന് നായര്‍, എ.ആര്. ബിന്ദു, ദീപ എസ് സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.ശ്രീകുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നു.