മാള: ജില്ലാ കലോത്സവത്തിന്റെ പ്രധാന മുദ്രാവാക്യമായ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണയേകി സീഡ് പദ്ധതി. കലോത്സവത്തിന് പങ്കെടുക്കാന്‍ എത്തുന്നവരുടെ കയ്യിലെ പ്ലാസ്റ്റിക് കവറുകള്‍ മാറ്റി പകരം നല്‍കാന്‍ സീഡിന്റെ പേപ്പര്‍ ബാഗുകള്‍ തയ്യാറായി.പദ്ധതിയുടെ ഒന്നാം ഘട്ടമായി മേളയുടെ ആദ്യ ദിനം മുതല്‍ വേദികള്‍ക്ക് മുന്നിലിരുന്ന വിധി കര്‍ത്താക്കള്‍ക്ക് കുറിപ്പെഴുതാനുള്ള സാമഗ്രികള്‍ ഈ പേപ്പര്‍ ബാഗുകളിലാക്കിയാണ് സംഘാടകര്‍ നല്‍കിയത്. കലോത്സവത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ക്കും പേപ്പര്‍ ബാഗുകള്‍ നല്‍കും. മേയ്ക്കപ്പ് സാമഗ്രികളും മറ്റും പ്ലാസ്റ്റിക് കവറുകളില്‍ കൊണ്ടുവരുന്ന കുട്ടികളില്‍ നിന്ന് പ്ലാസ്റ്റിക് വാങ്ങി,അതിലെ സാധനങ്ങള്‍ പേപ്പര്‍ ബാഗുകളിലാക്കി നല്‍കും. ഇതിനായി എല്ലാ വേദികള്‍ക്ക് മുന്നിലും സന്നദ്ധരായി സീഡ് പ്രവര്‍ത്തകരുണ്ടാകും.